
ഷാർജ: അഗപ്പേ എജി ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിഷൻ -2025 യുഎഇ മെഗാ ക്രൂസേഡ് മാർച്ച് 3 മുതൽ 6വരെ നടക്കും. ദിവസേന വൈകിട്ട് 6. 30 മുതൽ രാത്രി 10 വരെ ഷാർജ വർഷിപ് സെൻ്റർ മെയിൻ ഹാളിലാണ് മെഗാ ക്രൂസേഡ്. ആത്മീക ആരാധന, രോഗശാന്തി ശുശ്രൂഷ, വചന സന്ദേശം തുടങ്ങി വിവിധ സെഷനുകളായാണ് വിഷൻ 2025 ക്രമീകരിച്ചിരിക്കുന്നത്.
പാസ്റ്റർ സുരേഷ് ബാബു (കാട്ടാക്കട), പാസ്റ്റർ പി.സി ചെറിയാൻ (റാന്നി) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ബ്രദർ ലോർഡ്സൺ ആൻ്റണി സംഗീതാരാധന നയിക്കും. ക്രിസ്തുവിനെ വെളിപ്പെടുത്തുക, ജീവിതം യഥാസ്ഥാനപ്പെടുത്തുക, അത്ഭുത വിടുതൽ പ്രാപിക്കുക (Revealing Christ, Restoring Lives, Releasing Miracles)എന്നതാണ് വിഷൻ 2025ൻ്റെ സന്ദേശം. യുഎഇയിലെ വിശ്വാസ സമൂഹത്തെ ഏകോപിപ്പിച്ചുകൊണ്ടാണ് വിഷൻ 2025 മെഗാ ക്രൂസേഡ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് പാസ്റ്റർ നിഷാന്ത് എം.ജോർജ് അറിയിച്ചു.
コメント