1982 ആരംഭിച്ച കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് 14 വർഷം മുൻപ് ആരംഭിച്ച ബൈബിൾ ക്വിസ് കേരളത്തിലെ മികച്ച മെഗാബൈബിൾ ക്വിസ് ആയി വളരുവൻ ദൈവം ഇടയാക്കി. ഈ പ്രവർത്തനം അനേക തിരുവചന പഠിതാക്കൾക്ക് ഉത്സാഹവും ഉത്തേജനവും ആയിത്തീർന്നത് ഞങ്ങൾക്കു പൂർവാധികം വിപുലമായി ഈ ബൈബിൾ ക്വിസ് നടത്തുവാനുള്ള പ്രേരണയായിത്തീരുന്നു. 14- മത് ബൈബിൾ ക്വിസിന്റെ രജിസ്ട്രേഷൻ തുടരുന്നു.
ഈ വർഷവും മെഗാ ബൈബിൾ ക്വിസ് "ഒരു പുസ്തകം ഒരു പരീക്ഷ"എന്ന നിലയിൽ ഓൺലൈനായാണ് നടത്തുന്നത്. 2025 ജനുവരി 11 ശനി വൈകുന്നേരം 4നാണ് പരീക്ഷ നടത്തുന്നത്. ബൈബിൾ ക്വിസ് സംബന്ധിച്ചുള്ള വിവരങ്ങൾ അതാത് സമയങ്ങളിൽ വാട്സാപ്പ്പിലൂടെ ലഭ്യമാക്കുന്നതാണ്
യഥാക്രമം 1,2,3 സ്ഥാനം നേടി വിജയികൾ ആകുന്നവർക്ക് 25000,20000,10000, രൂപ ക്യാഷ് പ്രൈസ്, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവയും 4'5, സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 5000,3000 രൂപ വീതവും 6 മുതൽ 10 സ്ഥാനം വരെ നേടുന്നവർക്ക് 1000 രൂപയും ക്യാഷ് പ്രൈസ് നൽകും. ആദ്യ മൂന്നു സ്ഥാനക്കാർക്കുള്ള സമ്മാനങ്ങൾ 2025 ജനുവരി 26 ന് നടക്കുന്ന യു പിഎഫ് 43മത് വാർഷിക കൺവെൻഷനിൽ വെച്ച് നൽകുന്നതാണ്. ലേവ്യ പുസ്തകമാണ് പാഠഭാഗമായിട്ടുള്ളത് .സഭാ,സംഘടന, മത, വ്യത്യാസമില്ലാതെ ഏതു പ്രായക്കാർക്കും ക്വിസ്സിൽ പങ്കെടുക്കാവുന്നതാണ്. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ബൈബിൾ അടിസ്ഥാനമാക്കിയായിരിക്കും പരീക്ഷ നടത്തപ്പെടുക.ഓൺലൈനായതു കൊണ്ട് ലോകത്തെവിടെനിന്നും പങ്കെടുക്കുന്നതിന് സാധിക്കും. രജിസ്ട്രേഷൻ ഫീസ് 150 രൂപ. രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും +91 8590750050 എന്ന നമ്പറിൽ ബന്ധപ്പെടുക. ചീഫ് എക്സാമിനർ - പാസ്റ്റർ പ്രതീഷ് ജോസഫ് +919778781620(whats app) രജിസ്ട്രാർ- പാസ്റ്റർ കെ എം ഷിന്റോസ് +918590750050 പാസ്റ്റർ ലിബിനി ചുമ്മാർ പാസ്റ്റർ സി.യു ജെയിംസ്
പാസ്റ്റർ ലാസ്സർ മുട്ടത്ത് ബ്രദർ പി. ആർ. ഡെന്നി ബ്രദർ ഷിജു പനക്കൽ ബ്രദർ ജോബിഷ് ചൊവ്വല്ലൂർ സിസ്റ്റർ സോഫിയ റോയ് എന്നിവരടങ്ങുന്ന വിപുലമായ കമ്മറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
രജിസ്ട്രെഷനായി ഗൂഗിൾ പേ ചെയ്യണ്ടുന്ന നമ്പർ 9562615580
Comments