top of page
Writer's pictureJaison S Yacob

അരുമ നാഥന് നന്ദി അർപ്പിച്ചുകൊണ്ട് 250-മത് വീട്ടിലെ സഭായോഗം പവർവിഷൻ ടി വി യിൽ


തിരുവല്ല : കോവിഡ്‌ കാലത്ത് കേന്ദ്ര സർക്കാർ ജനതാ കർഫ്യൂ പ്രഖ്യാപിച്ച ഞായറാഴ്ച ആരാധനാലയങ്ങൾ അടഞ്ഞു കിടക്കുമ്പോൾ വീടുകൾ ആരാധനാലയമായി മാറുവാൻ വേണ്ടി ആയിരുന്നു വീട്ടിലെ സഭായോഗം. എന്നാൽ ആരാധനാലായങ്ങളിൽ നാളുകളായി കടന്ന് പോകുവാൻ കഴിയാതെ രോഗ കിടക്കകളിൽ കഴിയുന്നവരും പ്രായമായവരും വീടുകളിൽ നിന്നും സ്വാതന്ത്രം ലഭിക്കാത്തവരുമായ പതിനായിരങ്ങളുടെ സന്തോഷം കണക്കിലെടുത്ത് വീട്ടിലെ സഭായോഗം 250 ആഴ്ചകൾ പിന്നിടുവാൻ സർവ്വ ശക്തൻ സഹായിച്ചു. സർവ്വ മാനവും മഹത്വവും അരുമാനാഥന് അർപ്പിച്ചുകൊണ്ട് ഡിസംബർ 29 ഞായറാഴ്ച വെണ്ണിക്കുളം പവർവിഷൻ സ്റ്റുഡിയോയിൽ 250 - മത് വീട്ടിലെ സഭായോഗം പാസ്റ്റർ ജെയിംസ് ചാക്കോയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ചു. പവർവിഷൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. പാസ്റ്റർമാരായ കെ സി ജോൺ, രാജു പൂവക്കാല, ബാബു ചെറിയാൻ, ഷാജി എം പോൾ, പ്രിൻസ് തോമസ്, അനീഷ് തോമസ് എന്നിവർ ദൈവ വചനം പങ്കു വെച്ചു. പാസ്റ്റർമാരായ ഷാജി എം പോൾ, അജി എം പോൾ എന്നിവർ ചേർന്ന് തയ്യാറാക്കിയ പ്രഭാത കാലത്തെ അപ്പം എന്ന പുസ്തത്തിന്റെ പ്രകാശനം പാസ്റ്റർ ഷാജി എം പോൾ പാസ്റ്റർ ചാക്കോ സാമിന് നൽകി പ്രകാശനം ചെയ്തു.


Comments


bottom of page