top of page
Writer's picturePOWERVISION TV

മുഴുരാത്രി പ്രാർത്ഥന നാളെ


തിരുവല്ല : പവർവിഷൻ മീഡിയാ മിനിസ്ട്രി എല്ലാ മാസങ്ങളിലും നടത്തി വരുന്ന മുഴുരാത്രി പ്രാർത്ഥന സെപ്റ്റംബർ 15 വെള്ളിയാഴ്ച രാത്രി 09.30 മുതൽ രാവിലെ ശനിയാഴ്ച 5.30 വരെ പവർവിഷൻ സ്റ്റുഡിയോയിൽ വച്ച് നടക്കും. എല്ലാ മാസങ്ങളിലും മൂന്നാമത്തെ വെള്ളിയാഴ്ചകളിൽ ആണ് മുഴുരാത്രി പ്രാർത്ഥന നടത്തിവരുന്നത്. നാല് സെക്ഷനുകളിലായി നടക്കുന്ന പ്രാർത്ഥനയിൽ പ്രേക്ഷകർ നൽകിയിട്ടുള്ള നിരവധി പ്രാർത്ഥനാ വിഷയങ്ങൾക്ക് പവർവിഷനിലെ ദൈവദാസന്മാർ മദ്ധ്യസ്ഥത വഹിക്കും. പവർവിഷനിലെ കർത്തൃ ദാസന്മാരും കൃപാവര പ്രാപ്തരായ മറ്റ് ദൈവദാസന്മാരും വചന ശുശ്രൂഷകൾ നിർവ്വഹിക്കും. പവർവിഷൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പവർവിഷന്റെ വെണ്ണിക്കുളം സ്റ്റുഡിയോയിൽ നടക്കുന്ന ഈ ശുശ്രൂഷയിൽ സ്റ്റുഡിയോയിൽ വന്ന് പങ്കെടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. കടന്ന് വരുവാൻ കഴിയാത്തവർക്ക് പവർവിഷൻ ടി വി യുടെ വിവിധ മാധ്യമങ്ങളിലൂടെ ഈ ശുശ്രൂഷയിൽ പങ്കെടുക്കാവുന്നതാണ്.



പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........

Commenti


bottom of page