ചിങ്ങവനം : ന്യൂ ഇന്ത്യാ ദൈവ സഭയുടെ ജനറൽ കൺവെൻഷൻ ജനുവരി 08 ബുധനാഴ്ച മുതൽ 12 ഞായറാഴ്ച വരെ ചിങ്ങവനം ബെഥേസ്‌ഥാ നഗറിൽ വെച്ച് നടക്കും. ജനറൽ പ്രസിഡന്റ് റവ. ഡോ. ആർ ഏബ്രഹാം ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർമാരയ ബിജു തമ്പി, ജസ്റ്റിൻ മോസസ്, എൻ പീറ്റർ, നൂറുദിൻ മുല്ല, ജിബി റാഫേൽ, റ്റി എം കുരുവിള, ബിനു തമ്പി, പ്രിൻസ് തോമസ്, അനീഷ് തോമസ്, ബോബൻ തോമസ്, ഡോ. ജെസ്സി ജയ്സൺ എന്നിവർ ദൈവവചനം പങ്ക് വെക്കും. ക്രൈസ്റ്റ് ഫോർ ഇന്ത്യാ സിംഗേഴ്സിനോടൊപ്പം പാസ്റ്റർ ലോർഡ്സൻ ആന്റണി, ബ്ര. ഇന്മാമാനുവേൽ കെ ബി, ബ്ര. ബിബിൻ മാത്യു, ബ്ര. ജോയൽ പടവത്ത് എന്നിവർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. എല്ലാ ദിവസങ്ങളിലും വൈകുന്നേരം 06 മണി മുതൽ 09 മണി വരെയാണ് യോഗങ്ങൾ. വ്യാഴം, വെള്ളി ദിനങ്ങളിൽ രാവിലെ 09 മണി മുതൽ പവർ കോൺഫറൻസ്, വെള്ളിയാഴ്ച ഉച്ചയ്ക്ക് 02.30 മുതൽ ലേഡീസ് മീറ്റിങ്ങ്, ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈ പി സി എ, സണ്ടേസ്കൂൾ മീറ്റിങ്ങ്, ശനിയാഴ്ച ഉച്ചയ്ക്ക് 02.30 മുതൽ യൂത്ത് റിവൈവൽ മീറ്റിങ് എന്നിങ്ങനെയാണ് വിവിധ സെക്ഷനുകൾ. ഞായറാഴ്ച രാവിലെ 08.30 ന് ആരംഭിക്കുന്ന സംയുക്ത സഭായോഗത്തിന് ശേഷം കൺവെൻഷനുകൾക്ക് സമാപനം.
എല്ലാ ശുശ്രൂഷകളും പവർവിഷൻ ടി വി യുടെ യൂട്യൂബ് ചാനലിലും ഫേസ് ബുക്ക് പേജിലും തത്സമയം ലഭിക്കുന്നതാണ്.
Kommentare