
തിരുവല്ല : പവർവിഷൻ പ്രയർ ടീമിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര താലൂക്ക് മുതൽ മഞ്ചേശ്വരം താലൂക്ക് വരെ നടത്തപ്പെടുന്ന നമുക്ക് പ്രാർത്ഥിക്കാം എന്ന പ്രാർത്ഥനാ കൂട്ടായ്മയ്ക്ക് തുടക്കമായി. മാർച്ച് 11 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നെയ്യാറ്റിൻകര താലൂക്കിൽ പാറശാല യഹോവ നിസ്സി എ ജി സഭാഹാളിൽ എ ജി സതേൺ സോൺ സൂപ്രണ്ട് റവ. എൻ പീറ്റർ നമുക്ക് പ്രാർത്ഥിക്കാം എന്ന ശുശ്രൂഷ ഉത്ഘാടനം ചെയ്തു. പവർവിഷനിലെ പ്രയർ ടീമിന് ദൈവം നൽകിയ നിയോഗം അനുസരിച്ചാണ് താലൂക്കുകളിൽ പ്രാർത്ഥനാ കൂട്ടായ്മകൾ നടത്തുന്നത്. ഇന്ന് കേരളത്തിനെ നടുക്കുന്ന സംഭവങ്ങൾ ആണല്ലോ വർത്തമാധ്യമങ്ങളിലെ തലക്കെട്ടുകൾ. ഓരോ താലൂക്കിലുമുള്ള ദൈവ സഭകൾക്കും ദൈവദാസന്മാർക്കും ദേശത്തിന് വേണ്ടിയും ഇടുവിൽ നിന്ന് പ്രാർത്ഥിക്കുകയാണ് പവർവിഷൻ പ്രയർ ടീം ചെയ്യുന്നത്. ഓരോ പ്രാർത്ഥനാ കൂട്ടായ്മകളിലും ആത്മഭാരമുള്ള പ്രാർത്ഥനാ സഹകാരികൾ കടന്ന് വന്ന് പ്രാർത്ഥനയിൽ പങ്കെടുക്കുന്നു. കേരളത്തിലെ 78 താലൂക്കുകളിലുമായി ആണ് പ്രാർത്ഥനാ കൂട്ടായ്മകൾ നടക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര, കാട്ടാക്കട, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ മാർച്ച് 11, 12 തീയതികളിൽ പ്രാർത്ഥനാ കൂട്ടായ്മകൾ നടക്കുന്നത്.



Comments