
തിരുവല്ല : പവർവിഷൻ പ്രയർ ടീമിന് ലഭിച്ച ദൈവീക നിയോഗപ്രകാരം കേരളത്തിലെ 78 താലൂക്കുകളിലും പ്രാർത്ഥനാ കൂട്ടായ്മകൾ സംഘടിപ്പിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് അഭിമാനിച്ചിരുന്ന കേരളത്തിൽ ദിവസേന വർദ്ധിച്ചു വരുന്ന കുലപാതകങ്ങൾ, കുഞ്ഞു കുട്ടികൾ മുതൽ പ്രായമായവർ വരെ ലഹരിക്കടിമയായി ദേശങ്ങൾ തന്നെ ഭീതിയിലായിരിക്കുമ്പോൾ പവർവിഷൻ പ്രയർ ടീം അംഗങ്ങൾ ഓരോ താലൂക്കുകളിലും കടന്ന് ചെന്ന് അവിടത്തെ സഭകൾക്കും ദൈവ ദാസന്മാർക്കും ദേശത്തിനും തലമുറകൾക്ക് വേണ്ടിയും അരുമാനാഥനോട് പ്രാർത്ഥിക്കുകയാണ്. ഓരോ താലൂക്കുകളിലും ആത്മഭാരമുള്ള ദൈവ ദാസന്മാർക്കും വിശ്വാസികൾക്കും ഈ ചെറിയ പ്രാർത്ഥനാ കൂട്ടായ്മകളിൽ പങ്കെടുക്കാവുന്നതാണ്. മാർച്ച് മാസം 11 ചൊവ്വാഴ്ച രാവിലെ10 മണി മുതൽ 12.30 വരെ നെയ്യാറ്റിൻകര താലൂക്കിൽ പാറശാല യഹോവ നിസ്സി എ ജി സഭയിലും, വൈകുന്നേരം 03 മണി മുതൽ 05.30 വരെ കാട്ടാക്കട താലൂക്കിൽ കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിന് സമീപം എ ജി ഗോസ്പൽ സെന്ററിൽ വെച്ചും, രാത്രി 07 മണി മുതൽ 09.30 വരെ തിരുവനന്തപുരം താലൂക്കിൽ പാളയം ജിമ്മി ജോർജ് സ്റ്റേഡിയത്തിന് എതിർവശമുള്ള പി എം ജി ചർച്ചിലും, മാർച്ച് 12 ബുധനാഴ്ച രാവിലെ 10 മണി മുതൽ 12.30 വരെ നെടുമങ്ങാട് താലൂക്കിൽ നെടുമങ്ങാട് കെ എഫ് എം വർഷിപ്പ് സെന്ററിൽ വെച്ചും വൈകുന്നേരം 03 മണി മുതൽ 05.30 വരെ ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് ഐ പി സി ബർശേബ സഭാഹാളിലും രാത്രി 07 മണി 09.30 വരെ വർക്കല താലൂക്കിൽ വക്കം ഖാദർ മെമ്മോറിയൽ ഹാളിലും ആണ് പ്രാർത്ഥനാ കൂട്ടായ്മകൾ നടക്കുന്നത്.
Comments