top of page
Writer's picturePOWERVISION TV

ബാംഗ്ലൂർ വിക്ടറി ഇന്റർനാഷണൽ എജി - യിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.


ബെംഗളൂരു: ഹെബ്ബാൾ ചിരജ്ഞീവി ലേഔട്ട് വിക്ടറി ഇന്റർനാഷണൽ എജി സഭയുടെ നേതൃത്വത്തിൽ ദു:ഖവെള്ളി ദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. റോട്ടറി ക്ലബ്ബ് പ്രതിനിധികളോടൊപ്പം ക്യാമ്പ് റവ. ഡോ. രവിമണി ഉദ്ഘാടനം ചെയ്തു. രക്തദാന ക്യാമ്പ്, സൗജന്യ നേത്രപരിശോധന ക്യാമ്പിൽ നൂറുകണക്കിന് യൂണിറ്റ് രക്തം ദാതാക്കൾ ദാനം ചെയ്തു. നേത്രപരിശോധനയിലും മെഡിക്കൽ ക്യാമ്പിലും നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. ആസ്റ്റർ സിഎംഐ ആശുപത്രിയും ജമീന്ദർ കണ്ണ് ശസ്ത്രക്രിയാ സംഘവുമാണ് രോഗികളെ ശുശ്രൂഷിച്ചത് . വിക്ടറി ഇൻ്റർനാഷണൽ സഭയുടെ 22-ാം വർഷമാണ് ഈ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

Comentarios


bottom of page