തിരുവനന്തപുരം : ഐ പി സി ഉള്ളൂർ സെൻട്രൽ സഭയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 25 തിങ്കൾ മുതൽ ഒക്‌ടോബർ 01 ഞായർ വരെ ഏഴു ദിവസത്തെ ഉപവാസപ്രാർത്ഥന സഭാഹാളിൽ നടക്കും. അനുഗ്രഹീത കൃപാവര ശുശ്രൂഷകന്മാരായ പാസ്റ്റർ സജി കാനം, പാസ്റ്റർ ബാബു ജോസഫ്, പാസ്റ്റർ ജോൺ മാത്യു, പാസ്റ്റർ സാം ചാക്കോ, പാസ്റ്റർ എബി തോമസ്, പാസ്റ്റർ സാം സി ബേബി എന്നിവർ ശുശ്രൂഷിക്കുന്നു. പകൽ ആരാധനകൾ രാവിലെ 10 മണി മുതൽ 01 മണി വരെയും മദ്ധ്യസ്ഥ പ്രാർത്ഥന 02 മണി മുതൽ 03 വരെയും വൈകുന്നേരം 06 മണി മുതൽ 08.30 വരെ രാത്രിയോഗങ്ങളും നടക്കും. പാസ്റ്റർ ബാബു ജോസഫ് ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........
Comments