കണക്ടിക്കട്ട്, യു സ് : ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹയായി പെന്തക്കോസ്ത് വിശ്വാസി ഡോ. രേണു എബ്രഹാം വർഗീസ്. ഐപിസി കോട്ടയം സൗത്ത് സെന്ററിൽ പുതുപ്പള്ളി ബേത് ലഹേം ഇരവിനെല്ലൂർ ഐപിസി സഭാംഗമാണ് ഡോ. രേണു. എണ്ണശ്ശേരിൽ പുത്തൻപുരക്കൽ കുടുംബാംഗമാണ്. ഭർത്താവ് ഫിലിപ്പ് വർഗീസ്, മക്കൾ എബൽ, ഓബേദ്. ഒക്ടോബർ 7 മുതൽ 9 വരെ സ്റ്റാഫോർഡിലെ ഹിൽട്ടൻ കൺവെൻഷൻ സെന്ററിൽ നടന്ന ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ ഒമ്പതാമത് അന്താരാഷ്ട്ര മാധ്യമ വാർഷിക സമ്മേളനത്തിൽ വച്ച് അവാർഡ് നൽകി ആദരിച്ചു. പ്രായമായവരുടെ കരുതലിന്റെ മികവിന് നൽകുന്ന സത്-സേവന അവാർഡ് ആണ് ഡോ. രേണു കരസ്ഥമാക്കിയത്. ന്യൂയോർക്കിലെ മേഴ്സി യൂണിവേഴ്സിറ്റിയിൽ സ്കൂൾ ഓഫ് ഹെൽത്ത് ആൻഡ് നാച്ചുറൽ സയൻസിലെ അസോസിയേറ്റ് പ്രൊഫസർ ആയ ഡോക്ടർ രേണു എബ്രഹാം കേരളത്തിൽ ട്രാവൻകൂർ ഫൗണ്ടേഷൻ എജുക്കേഷൻ ആൻഡ് റിസർച്ച് സെന്റർ ഓൺ ഏജിങ് (TFERCA) യുടെ ചെയർപേഴ്സൺ ആണ്. രാജ്യത്തെ സീനിയർ കെയർ മേഖലയിൽ മാതൃകാപരമായ സംഭാവനകൾ നൽകിയതിന് സ്ഥാപകരുടെ എക്സലൻസ് അവാർഡ് (2022) - അസോസിയേഷൻ ഫോർ സീനിയർ ലിവിങ് ഇന്ത്യ (ASLI) നേടിയിട്ടുണ്ട്. വിനയ് മഹാജൻ, മീരാ ഗാന്ധി, ഡോക്ടർ സമ്പത്ത് ശിവാങ്കി, ഷാജൻ സക്കറിയ എന്നിവരാണ് ഡോ. രേണുവിനോടൊപ്പം അവാർഡിന് അർഹരായ മറ്റ് പ്രമുഖർ.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........
Comments