കോട്ടയം : നവംബർ 27 മുതൽ 30 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന പ്രത്യാശോത്സവത്തിന്റെ അനുഗ്രഹത്തിന് വേണ്ടി ഉപവാസ പ്രാർത്ഥനയുമായി പാറശാല യഹോവ നിസ്സി എ ജി സഭ. ഒക്ടോബർ 18 വെള്ളിയാഴ്ച രാവിലെ 09.30 മുതൽ ഉച്ചയ്ക്ക് 01.30 വരെ സഭയിൽ നടന്ന ഉപവാസ പ്രാർത്ഥനയാണ് സെലിബ്രേഷൻ ഓഫ് ഹോപ്പിന്റെ അനുഗ്രഹത്തിന് വേണ്ടിയുള്ള പ്രാർത്ഥനയായി നടത്തിയത്. പവർവിഷനിലെ ശുശ്രൂഷകരായ പാസ്റ്റർ സാം മാത്യു, പാസ്റ്റർ ചാക്കോ സാം, പാസ്റ്റർ ജിബിൻ പൂവാക്കാല എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പവർ വിഷൻ ക്വയർ അംഗങ്ങളായ പാസ്റ്റർ ഷൈജു ദേവദാസ്, ബ്രദർ റ്റിങ്കു, ബ്രദർ സന്തോഷ് എന്നിവർ സംഗീത ആരാധനകൾക്ക് നേതൃത്വം നൽകി. ഇന്ത്യയിൽ ഒരു ഉണർവ്വ് ആവശ്യമാണെന്നും അത് കേരളത്തിൽ നിന്നും ആരംഭിക്കേണം എന്നും അതിന് കോട്ടയത്ത് നടക്കുന്ന പ്രത്യാശോത്സവം കാരണമാകണം എന്നും ആമുഖ സന്ദേശത്തിൽ പാസ്റ്റർ എൻ പീറ്റർ പറഞ്ഞു. പ്രത്യാശോത്സവത്തിന്റെ അനുഗ്രഹത്തിന് വേണ്ടി സഭയായി ഒരു ഉപവാസ പ്രാർത്ഥന ക്രമീകരിക്കാം എന്ന താത്പര്യവുമായി പാസ്റ്റർ എൻ പീറ്റർ പവർവിഷനുമായി സംസാരിക്കുകയായിരുന്നു. പാസ്റ്റർ ജിബിൻ പൂവാക്കാല അധ്യക്ഷത വഹിച്ചു. പാസ്റ്റർ ചാക്കോ സാം മദ്ധ്യസ്ഥ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ സാം മാത്യു വചന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. എണ്ണൂറിൽ അധികം വിശ്വാസികൾ വളരെ താത്പര്യ പൂർവ്വം കേരള ത്തിന്റെ ഉണർവ്വിനായി പ്രാർത്ഥിച്ചു. എ ജി സതേൺ സോണിന്റെ സൂപ്രണ്ട് ആണ് പാസ്റ്റർ എൻ പീറ്റർ.
top of page
Search
bottom of page
Comments