top of page
Writer's picturePOWERVISION TV

ബിനോയ് ചാക്കോയും ബിനോയ് ചാക്കോ ഓഡിയോ ബൈബിളും


കോട്ടയം : മൂന്നര പതിറ്റാണ്ടായി ക്രിസ്തീയ ഭക്തി ഗാനാലാപന രംഗത്ത് നിറ സാന്നിദ്ധ്യം. ആരായിരത്തിലധികം ഗാനങ്ങൾക്ക് ശബ്ദം പകർന്നു. സ്വദേശത്തും വിദേശത്തും നൂറുകണക്കിന് വേദികളിൽ മികവുറ്റ ഗാനാലാപനം നിർവ്വഹിച്ചു. പതിനായിരത്തോളം പരസ്യ വാചകങ്ങൾക്ക് ശബ്ദം നൽകി. 1990 ൽ പ്രഥമ വീഡിയോ ആൽബം റിലീസ് ചെയ്തു. ഇതിനോടകം തന്നെ 8 വീഡിയോ ആൽബങ്ങൾ പുറത്തിറക്കി. ജീസസ് ഫിലിമിന് മലയാളത്തിൽ യേശുവിന്റെ ശബ്ദം നൽകി. പി ഒ സി ബൈബിൾ സമ്പൂർണ്ണ വായനയിലൂടെ റിക്കോർഡ് ചെയ്തു. സത്യ വേദപുസ്തകം ബിനോയ് ചാക്കോ ഓഡിയോ ബൈബിൾ എന്ന പേരിൽ ശബ്ദം പകർന്ന് നവംബർ 04 ന് സമർപ്പിക്കും. മികച്ച സംഗീത പശ്ചാത്തലം ഈ ഓഡിയോ ബൈബിളിന് കേൾവി സുഖം സമ്മാനിക്കുന്നു. സ്ഫുടതയോടെയുള്ള വായന കൂടുതൽ ഹൃദ്യമാണ്. പെൻ ഡ്രൈവിൽ ഓഡിയോ ബൈബിൾ ലഭിക്കും. യൂട്യൂബിലും എല്ലാ ഡിജിറ്റൽ മീഡിയാകളിലും വാട്സാപ്പിലും ഷെയർ ചെയ്യാവുന്ന വിധം ലഭ്യമാണ്. ബിനോയ് ചാക്കോ ഓഡിയോ ബൈബിൾ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും. ഡിജിറ്റൽ റിക്കോർഡിങിന് പുറമെ റിവർ സൈഡ് മീഡിയാ ലോഞ്ച് സ്റ്റുഡിയോയുടെ മികവും. യാത്രാ മദ്ധ്യേയും രോഗാതുര സാഹചര്യങ്ങളിലും കിടക്കയിൽ കഴിയുമ്പോഴും മനസിനെയും ആത്മാവിനെയും ആശ്വസിപ്പിക്കുന്ന വചനം കേൾക്കാനാവും. വായന അസാധ്യമായാലും അന്ധത ബാധിച്ചാലും ഈ ഓഡിയോ ബൈബിൾ കേൾവി വായനയ്ക്ക് സമാനമാകും. മതഭേദ്യമെന്നെ സമൂഹത്തിനുള്ള ദൈവത്തിന്റെ സമ്മാനമാണ് ബിനോയ് ചാക്കോ ഓഡിയോ ബൈബിൾ




പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........

Comments


bottom of page