തിരുവല്ല : ക്രൈസ്തവ ചിന്ത വി എം മാത്യു പുരസ്കാരത്തിന് ഈ വർഷം തെരഞ്ഞെടുത്തത് പവർവിഷൻ ടി വി. ജലപ്രളയത്തെ കുറിച്ച് അറിവില്ലാതിരുന്ന കാലത്ത് ദൈവം നോഹയോട് പെട്ടകം പണിയുവാൻ പറയുകയും നോഹ പെട്ടകം പണിയുകയും, രക്ഷപെടുവാൻ പെട്ടകത്തിൽ കയറുവാൻ ജനത്തോട് വിളിച്ച് പറഞ്ഞപ്പോൾ ജനം പരിഹസിച്ചത് പോലെ ടി വി എന്നത് സാധാരണക്കാരന് സ്വപ്നം കാണുവാൻ പോലും കഴിയാതിരുന്ന കാലത്ത് ദൈവം നൽകിയ ദർശനപ്രകാരം ടി വി ചാനൽ ആരംഭിച്ചപ്പോൾ വളരെയധികം പരിഹാസങ്ങളും നിന്ദകളും താൻ അനുഭവിക്കേണ്ടി വന്നു. കോവിഡ് കാലത്ത് പവർവിഷൻ ടി വി യുടെ വീട്ടിലെ സഭായോഗം ലോകമാകമാനം ജനങ്ങൾക്ക് ഏറെ ആശ്വാസമായി മാറി. ദൈവം നൽകിയ ദർശനത്തിന്റെ സമാപ്തിയായിരുന്നു ഈ കാലഘട്ടങ്ങൾ. പവർവിഷൻ ടി വി യുടെ വിവിധ ശുശ്രൂഷകളിൽ ജനശ്രദ്ധനേടിയതിനാൽ ആണ് ഈ അവാർഡിന് പവർവിഷൻ ടി വി യെ തെരഞ്ഞെടുത്ത്. പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ നെടുബ്രം സഭയിൽ ഇന്ന് നടന്ന സമ്മേളനത്തിൽ ചെയർമാൻ റവ ഡോ കെ സി ജോൺ അവർകൾക്ക് അവാർഡ് നൽകി. പാസ്റ്റർ സം ജോർജ് ക്രൈസ്തവ ചിന്തയുടെ ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് സമ്മാനിച്ചു.
top of page
bottom of page
Comments