നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ആരാധനാലയത്തിൽ പാലിയോട് കുറുവാട് സഭയിൽ സഭാ ആരാധനക്കിടയിൽ സുവിശേഷവിരോധികൾ അതിക്രമിച്ചു കയറി ശുശ്രൂഷകനേയും, വിശ്വാസികളേയും മർദ്ദിച്ചു. സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജു കെ. ജോബിനും, സഹോദരി ശോശാമ്മ, മകൻ ജോയൽ എന്നിവർക്കാണു സമീപവാസികളായ സുവിശേഷ വിരോധികളുടെ ക്രൂരമായ മർദ്ദനത്തിൽ പരിക്കേറ്റത്. പാസ്റ്റർ രാജു കെ. ജോബ് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണു. ഇതേ സഭാ ആരാധനാലയത്തിനു നേരെ ചില നാളുകൾക്ക് മുൻപ് കല്ലേറും ഉണ്ടായിരുന്നതായും പറയപ്പെടുന്നു. അന്നു പാസ്റ്റർ പോലീസിൽ പരാതിപെട്ടിരുന്നില്ല. പ്രാർത്ഥനാലയത്തിൽ അതിക്രമിച്ച് കയറി പാസ്റ്ററെയും, വിശ്വാസികളേയും അതി ക്രൂർമായി മർദ്ദിച്ച സംഭവത്തിൽ പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇൻഡ്യ കേരളാ ഘടകവും ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. അക്രമികൾ അനുരഞ്ജനത്തിനു ശ്രമിക്കുന്നതായി പറയപ്പെടുന്നു. പെന്തക്കോസ്ത് പ്രസ്ഥാനങ്ങൾക്ക് നേരെ സാമൂഹിക വിരുദ്ധർ ഉണ്ടാക്കുന്ന ഇത്തരം പ്രവണതകൾക്ക് എതിരെ സർക്കാരിന്റെ ഭാഗത്തു നിന്നും ക്രിയാത്മകമായ നടപടികൾ സ്വീകരിക്കണമെന്നു കേരളാ സ്റ്റേറ്റ് പി. വൈ. പി. എ. നേതൃത്വം ആവശ്യപ്പെട്ടു. പി. സി. ഐ. കേരളാ സ്റ്റേറ്റ് തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഭവത്തിൽ ഇടപെട്ടിട്ടുണ്ട് എന്നു ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട് പ്രസ്താവനയിൽ പറഞ്ഞു.
top of page
bottom of page
Comments